മീനങ്ങാടിയിലെ കടുവ പിടിയില്‍

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15 ഓടേയാണ് സംഭവം.

ഇന്നലെ രണ്ടിടങ്ങളില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. കടുവ കൂട്ടിലായത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കടുവയെ കുപ്പാടി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മീനങ്ങാടിക്ക് പുറമേ മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവയാണ് കൂട്ടിലായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top