HIGHLIGHTS : A house caught fire in Tirur and was completely gutted
തിരൂര്‍: വീടിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. തിരൂര്‍ പുറത്തൂര്‍ പള്ളിപ്പടി
പുളിക്കല്‍
ശിവദാസന്‍ -സുധ ദമ്പതികളുടെ വീടാണ് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചത്. ഓലമോഞ്ഞവീടായിരുന്നു.
ഇന്ന് പകല്‍ പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ ലീക്കായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. തീപിടരുന്നതു കണ്ട വീട്ടമ്മ ഓടിരക്ഷപ്പെടുകയായിരുന്നു.

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് ചാരെ ഉണ്ടായിരുന്ന ഓലമേഞ്ഞവീടാണ് കത്തിനശിച്ചത്. ഓടിക്കൂടിയ നാട്ടുകാരും തിരൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായി കെടുത്തിയത്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു