പഞ്ചസാരയില്ലാതെ ക്രീമില്ലാതെ ഒരു ഹോട്ട് ചോക്ലേറ്റ്……

ആവശ്യമായ ചേരുവകൾ

പാൽ – 1½ കപ്പ്
ഈന്തപ്പഴം – 5
ഡാർക്ക് ചോക്ലേറ്റ് – 3 ടേബിൾസ്പൂൺ(പഞ്ചസാരയില്ലാത്തത്)
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
കറുവപ്പട്ട പൊടി – കാൽ ടീസ്പൂൺ


തയ്യാറാക്കുന്ന വിധം

5 ഈന്തപ്പഴം കുരുകളഞ്ഞ് ½ കപ്പ് ചൂടുള്ള പാലിൽ 5 മിനിറ്റ് കുതിർക്കുക.കുതിർത്ത ഈന്തപ്പഴം പാലിനൊപ്പം യോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം ഒരു പാനിൽ പാൽ, കൊക്കോ പൊടി, കറുവപ്പട്ട പൊടി എന്നിവ ചേർക്കുക. അതിനൊപ്പം ഈന്തപ്പഴം പേസ്റ്റ് ചേർത്ത് നന്നായ് മിക്സ്‌ ചെയുക.ശേഷം ഡാർക്ക്‌ ചോക്ലേറ്റ് ചേർത്ത് തിളച്ച് കട്ടിയാകാൻ തുടങ്ങുന്നത് വരെ ഇളക്കുക.ശേഷം തീ ഓഫ്‌ ചെയ്ത് സെർവ് ചെയ്യാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top