Section

malabari-logo-mobile

തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ സ്മാരക നവജീവൻ പുരസ്ക്കാരം സുനിൽ പി ഇളയിടം നിലീന അത്തോളിക്ക് സമ്മാനിച്ചു

HIGHLIGHTS : Thumbreri Gopalakrishnan Master Memorial Navajeevan Puraskaram presented to Nilina Atholi by Sunil P.

പരപ്പനങ്ങാടി: പൊതുപ്രവർത്തകനായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്ററുടെ പേരിൽ പരപ്പനങ്ങാടിയിലെ നവജീവൻ വായനശാല ഏർപ്പെടുത്തിയ നവജീവൻ പുരസ്ക്കാരം പ്രശസ്ത മാധ്യമ പ്രവർത്തക നിലീന അത്തോളിക്ക് സാംസ്ക്കാരിക പ്രഭാഷകൻ സുനിൽ പി ഇളയിടം സമ്മാനിച്ചു.

ഇരുപതിനായിരം രൂപയും നവജീവൻ ശില്പവുമാണ്
പുരസ്ക്കാരമായി നൽകിയത്.ചടങ്ങിൽ വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സ്മിത സ്വാഗതം പറഞ്ഞു.വിനോദ് കുമാർ തള്ളശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് അലി ബാപ്പു, മുനിസിപ്പൽ കൗൺസിലർ തുടിശ്ശേരി കാർത്തികേയൻ, ഡോ.ടി.സേതുനാഥ് എന്നിവർ സംസാരിച്ചു.
ആനന്ദ് കളരിക്കൽ നിലീനയെ പരിചയപ്പെടുത്തി.മനീഷ് കെ.പി നന്ദി പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!