
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തു നിന്നാണ് തമിഴ്‌നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിനായി ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇയാള്‍ കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു.
കുണ്ടന്നൂര്‍ നഗര പ്രദേശത്തെ ഒരു ചതുപ്പില്‍ ഒളിച്ചിരുന്ന പ്രതിയെ നാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടുന്നത്. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു. കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവര്‍ച്ചകളാണ് നടത്തിയിട്ടുള്ളത്.
ആലപ്പുഴക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെയാണ് പൊലീസ് പിടികൂടിയത്. ഇതില്‍ സന്തോഷ് ശെല്‍വമാണ് രക്ഷപ്പെട്ടത്. നിലവില്‍ മണികണ്ഠന്‍ മണ്ണഞ്ചേരി എന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. പിടികൂടിയ ശേഷം ജീപ്പില്‍ കയറ്റുമ്പോള്‍ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതില്‍ തുറന്നതും പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വനിതാ പൊലീസ് ഇല്ലാത്തത് പ്രതിയെ പിടികൂടുന്നതിന് തിരിച്ചടിയായെന്നും ഡിവൈഎസ്പി വ്യക്തമാക്കി. രക്ഷപ്പെട്ട ഇടത്തു സ്‌കൂബ സംഘവും ഫയര്‍ ഫോഴ്സും 50 അംഗ പൊലീസ് സംഘവുമാണ് തെരച്ചില്‍ നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




