മലപ്പുറം ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തില്‍ തീപിടുത്തം

മലപ്പുറം ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തില്‍ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറില്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. ഒരു മണിക്കൂര്‍ തീ അണയ്ക്കാന്‍ ശ്രമം തുടര്‍ന്നു.

മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഗ്ലാസുകള്‍ പൊട്ടി തെറിച്ചത് പരിഭ്രാന്തി പരത്തി.

പൊന്നാനി ഫയര്‍ഫോഴ്‌സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്ന്
ഒരുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.

തീപിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top