പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ (എം.സി. എഫ് സംഭരണ കേന്ദ്രം) തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 12.30 നാണ് തീപിടുത്തം ഉണ്ടായത്.
താനൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സാണ് തീ അണച്ചത്. അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രതീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സജീഷ് കുമാര്‍,അരുണ്‍ജിത്ത്, അക്ഷയ് കൃഷ്ണന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ( ഡ്രൈവര്‍ ) സഫ്തര്‍ ഹാസിഫ്, ഹോം ഗാര്‍ഡ് മണി എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




