തിരൂരങ്ങാടി : നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി റാം മഹേഷ് കുഷ് വ എന്ന ബണ്ടി(30)യെ ആണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. മാര്‍ബിള്‍ തൊഴിലാളിയാണ് ഇയാള്‍. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത് . പീഡിപ്പിക്കപ്പെട്ട നാലു വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കുട്ടിയെ കുളിപ്പാക്കാനെന്ന വ്യാജേന പ്രതി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് മാതാപിതാക്കള്‍ ഓടിച്ചെന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പ്രതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




