അക്ഷയ്‌യുടെ അതിജീവനം അവതരിപ്പിച്ച ഡോക്യുമെന്ററി റിലീസ് ചെയ്തു.

HIGHLIGHTS : A documentary depicting Akshay's survival has been released.

malabarinews

മലപ്പുറം: ഭിന്ന ശേഷിയുള്ള അക്ഷയ് എന്ന യുവാവിന്റെ അതിജീവന കഥ ആസ്പദമാക്കി മുനീര്‍ ബുഖാരി സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘നിറങ്ങള്‍ ചാലിച്ച മയില്‍പ്പീലികള്‍’ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് IAS റിലീസ് ചെയ്തു.

വിപരീത സാഹചര്യങ്ങള്‍ക്കെതിരെ ശക്തമായി പോരാടി ജീവിതത്തില്‍ മുന്നേറുന്ന അക്ഷയുടെ യാത്ര ഈ ഡോക്യുമെന്ററിയിലൂടെ മനോഹരമായി അവതരിപ്പിക്കുന്നു. സാമൂഹ്യന്യായത്തിന്റെയും ആകമാന മനുഷ്യസ്‌നേഹത്തിന്റെയും സന്ദേശം വഹിക്കുന്ന ഈ പ്രമേയം യുവാക്കളെയും പൊതുസമൂഹത്തെയും പ്രചോദിപ്പിക്കുന്നതാണ്.

റിലീസ് ചടങ്ങില്‍ സംവിധായകന്‍ മുനീര്‍ ബുഖാരി, സിനിമാ ഹ്രസ്വചിത്ര സംവിധായകന്‍ ഹാരിഷ് റഹ്‌മാന്‍, തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ സുജിനി, പൊതു പ്രവര്‍ത്തകരായ അഷ്റഫ് കളത്തിങ്ങല്‍ പാറ, അസൈനാര്‍ മാസ്റ്റര്‍, പ്രദീപ് അരയങ്കര, സൈദലവി ഹാജി, റാസി വേങ്ങര, കൂടാതെ വിവിധ സാമൂഹ്യ പ്രവര്‍ത്തകരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഭിന്ന ശേഷിക്കാര്‍ക്ക് നേരെ കാണിച്ചുപോരുന്ന സാമൂഹിക സമീപനങ്ങള്‍ക്കെതിരെ ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകളും നടന്നു.

‘നിറങ്ങള്‍ ചാലിച്ച മയില്‍പ്പീലികള്‍’, ആധികാരികതയും ആത്മാര്‍ത്ഥതയും തമ്മില്‍ കൂടിച്ചേര്‍ന്ന ഒരു കാഴ്ചാനുഭവമായി മാറിയതില്‍ ജില്ലാ കളക്ടര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!