പരപ്പനങ്ങാടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

പരപ്പനങ്ങാടി:പരപ്പനങ്ങാടി താനൂര്‍ റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇരുവാഹനത്തിലുമുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് വിവരം. അപകടത്തില്‍ രണ്ട് കാറുകളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

ഗുരുവായൂരില്‍ നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടകാരണം വ്യക്തമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top