മുച്ചക്ര വാഹനത്തില്‍ ജീപ്പിടിച്ച് ഭിന്നശേഷിക്കാരനായ ആള്‍ മരിച്ചു

കല്‍പ്പറ്റ:വയനാട് മുട്ടില്‍ ചേനം കൊല്ലിയില്‍ മുച്ചക്രവാഹത്തില്‍ ജീപ്പിടിച്ച് ഭിന്നശേഷിക്കാരന്‍ മരിച്ചു. കുട്ടമംഗലം മാങ്കോറ്റിക്കര മരക്കാര്‍ കുട്ടി(78)ആണ് മരിച്ചത്.

ജീപ്പിന് പിറകില്‍ കാറിടിച്ച് നിയന്ത്രണംവിട്ട ജീപ്പ് നിര്‍ത്തിയിട്ടിരുന്ന മുച്ചക്രവാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പരിക്കേറ്റ മരക്കാരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: നബീസ. മക്കള്‍: മുജീബ്, റസാഖ്, മുസ്തഫ,റഫീഖ്,റംല,സല്‍മ,കമല,ഷഫല.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top