HIGHLIGHTS : A dessert made with rice
ആവശ്യമായ സാധനങ്ങള്‍
ചോറ് – 2 കപ്പ്
ഏലക്കായ- 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം- ഒരു കപ്പ്
ശര്‍ക്കര- 4 എണ്ണം(ഉരുക്കിയത്)
കടല(കപ്പലണ്ടി)-1 ടേബിള്‍ സ്പൂണ്‍
മുന്തിരി-1 ടേബിള്‍ സ്പൂണ്‍
റവ-അരക്കപ്പ്
നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചോറും ഏലക്കയും ഉപ്പും മിക്‌സിയുടെ ജാറിലിട്ട് വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ് ഒഴിച്ച് കടല, മുന്തിരി എന്നിവ വറുത്ത് കോരുക. ഈ നെയ്യിലേക്ക് അടിച്ച് വെച്ചിരിക്കുന്ന ചോറും ശര്‍ക്കര പാവും ചേര്‍ന്ന് തന്നായി ഇളക്കി ഒന്ന് കുറുകി വരുമ്പോള്‍ റവ ചേര്‍ത്ത് നന്നായി കുറുക്കി ഹല്‍വ പരുവത്തിലെടുക്കുക. ഈ സമയം ഇതിലേക്ക് കുറച്ചുകൂടി നെയ്യും വറുത്ത് വെച്ചിരിക്കുന്ന മുന്തിരിയും കടലയും ചേര്‍ത്ത് നന്നായി ഇളകി യോജിപ്പിക്കുക. പിന്നീട് ഒരു പാത്രത്തില്‍ നെയ് പുരട്ടി അതിലേക്ക് തയ്യാറാക്കിയ മിശ്രിം മാറ്റി നന്നായി ഷേപ്പ് ചെയ്തു വെക്കുക. ഇതിന് മുകളിലേക്ക് ബാക്കിയുള്ള വറുത്ത് വെച്ചിരിക്കുന്ന കടലയും മുന്തിരിയും വെച്ച് അലങ്കരിക്കാം. രണ്ട് മണിക്കൂറിന് ശേഷം നന്നായി സെറ്റായ ശേഷം ഇത് മുറിച്ച് രുചിയോടെ കഴിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു