കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നീതിന്യായ വ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ ജനകീയ മുന്നേറ്റം വേണം- അഡ്വ. പ്രശാന്ത് ഭൂഷണ്‍

നീതിന്യായ വ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ ജനകീയ മുന്നേറ്റം വേണം- അഡ്വ. പ്രശാന്ത് ഭൂഷണ്‍

ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന പരിഷ്‌കരണം സാധ്യമാകൂ എന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറിനോ നീതിന്യായ വകുപ്പിനോ അതിന് വേണ്ടത്ര താത്പര്യമുണ്ടാകില്ല. നീതിന്യായ വ്യവസ്ഥയുടെ ഗുണഭോക്താക്കളായ സാധാരണക്കാര്‍ തന്നെ അതിനായി മുന്നിട്ടിറങ്ങണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥയില്‍ മാത്രമേ ജനങ്ങള്‍ക്ക് നീതി ലഭിക്കൂ. കൂടുതല്‍ കോടതികളും സത്യസന്ധരും മതേതരമായി ചിന്തിക്കുന്നവരുമായ ജഡ്ജിമാരും നമുക്ക് ആവശ്യമാണ്. പണമുണ്ടെങ്കില്‍ മാത്രമേ നീതി ലഭിക്കൂ എന്ന അവസ്ഥ മാറണം. ഇപ്പോള്‍ ബുള്‍ഡോസര്‍ നീതിയാണ് രാജ്യത്ത് പലയിടത്തും നടപ്പാക്കുന്നത്. അന്യായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും മുന്നിട്ടിറങ്ങുന്നു. കുറ്റം കോടതിയില്‍ തെളിയിക്കപ്പെടുന്നതിന് മുമ്പേ തന്നെയാണ് ഈ അനീതി നടപ്പാക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ്, ഡെവലപ്മെന്റല്‍ സ്റ്റഡീസ്, ഗാന്ധിചെയര്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. സാബു തോമസ് അധ്യക്ഷനായി. ഡെവലപ്മെന്റല്‍ സ്റ്റഡീസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജു മാത്യു, ഗാന്ധിചെയര്‍ ഭാരവാഹി ആര്‍.എസ്. പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

ബിരുദ പ്രവേശനം – ഒക്‌ടോബര്‍ 10 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനം ഒക്‌ടോബര്‍ 10-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം 10-ന് പകല്‍ 12 മണി വരെ ലഭ്യമാകും.

എസ്.ഡി.ഇ.-യു.ജി, പി.ജി. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
പ്രിന്റൗട്ട് സമര്‍പ്പിക്കാത്ത അപേക്ഷകള്‍ റദ്ദാകും

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വഴി ഈ വര്‍ഷം ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളും വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ യഥാസമയം എത്തിച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വെബ് സൈറ്റില്‍ ലഭ്യമാണ്.  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും  പ്രിന്റ്ഔട്ട് സമയബന്ധിതമായി എത്തിക്കാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഇത് വൈകുന്നതോടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇതിനോടകം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ഒക്‌ടോബര്‍ 5-ന് മുമ്പായി പ്രിന്റൗട്ട് എത്തിക്കണമെന്നും അല്ലാത്ത പക്ഷം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഈ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.

അസി.പ്രൊഫസര്‍ അഭിമുഖംകാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സിന് റഷ്യന്‍ അസി. പ്രൊഫസര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 3-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 8281196370

എം.എ. ഹിന്ദി സീറ്റൊഴിവ്കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദി കോഴ്‌സിന് എസ്.സി. (3), എസ്.ടി. (1) സംവരണ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30-ന് വൈകീട്ട് 4 മണിക്കു മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407392.

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്ഗവ. കോളേജ് മടപ്പള്ളി, ഫറൂഖ് കോളേജ് എന്നീ സെന്ററുകളില്‍ മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ എം.എ. കോഴ്‌സുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 7, 8, 14, 15, 21 തീയതികളില്‍ നടക്കും.

ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷകാലിക്കറ്റ് സര്‍വകലാശാലാ നാല് വര്‍ഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) കോഴ്‌സിന്റെ പ്രവേശന പരീക്ഷ ഒക്‌ടോബര്‍ 4-നും കായിക ക്ഷമതാ പരീക്ഷ ഒക്‌ടോബര്‍ 5, 6 തീയതികളിലും നടക്കും. കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനാണ് പരീക്ഷാ കേന്ദ്രം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017,  7016, 7547

പരീക്ഷാ ഫലംഎം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് നാലാം സെമസ്റ്റര്‍ ജൂലൈ 2023, മൂന്നാം സെമസ്റ്റര്‍ ജനുവരി 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2023 പരീക്ഷയുടെ റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. മെയ് 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, ഒമ്പതാം സെമസ്റ്റര്‍ ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി മെയ് 2022, ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top