HIGHLIGHTS : A cultural conference was held in Kadalundi on the occasion of Sri Krishna Jayanthi
കടലുണ്ടി: ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശവുമായി കടലുണ്ടിയില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സ്വാഗത സംഘം സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനം രക്ഷാധികാരി എ.പി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഹൃദയ വിദ്യാ ഫൗണ്ടേഷന്‍ പരമാചാര്യന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി.
ഊരാളത്ത് സുബ്രഹ്‌മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.പി.പ്രവീജ് മണ്ണൂര്‍ രചിച്ച ‘രാധയെ നീ മറന്നോ’ എന്ന ഓഡിയോ കാസറ്റ് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഗായകന്‍ പ്രകാശ് മണ്ണൂരിന് നല്‍കി പ്രകാശനം ചെയ്തു.
പൊതു പ്രവര്‍ത്തകനും കവിയുമായ കെ.സി.ദാസ്, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അഭിജിത്ത്, നിരഞ്ജന്‍, അതുല്യ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സി.ഗംഗാധരന്‍, ഗീത സുധീര്‍, കൃഷ്ണന്‍ പുഴക്കല്‍, കെ.പി. കുട്ടികൃഷ്ണന്‍, അണ്ടിപ്പറ്റ് ബാലകൃഷ്ണന്‍, അനീഷ് തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു