HIGHLIGHTS : ആവശ്യമായ ചേരുവകള്‍ കുക്കുമ്പര്‍ – 3 നിലക്കടല – 1/2കപ്പ് തേങ്ങ ചിരവിയത് – 1/3കപ്പ് പച്ചമുളക് – 2 നാരങ്ങനീര് – 1ടേബിള്‍...
ആവശ്യമായ ചേരുവകള്‍
കുക്കുമ്പര്‍ – 3
നിലക്കടല – 1/2കപ്പ്
തേങ്ങ ചിരവിയത് – 1/3കപ്പ്
പച്ചമുളക് – 2
നാരങ്ങനീര് – 1ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – 1/2കപ്പ്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ജീരകം – 1/4 ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം
കുക്കുമ്പര്‍ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. നിലക്കടല 1/2കപ്പ് വറുത്തുപൊടിച്ചെടുക്കുക. ശേഷം കടലപ്പൊടി,തേങ്ങ ചിരവിയത്,പച്ചമുളക്,ചെറുനാരങ്ങാനീര്,പഞ്ചസാര,കുക്കുമ്പര്‍ എന്നിവ മിക്‌സ് ചെയ്ത് മാറ്റിവയ്ക്കുക.
ശേഷം ഒരു പാനില്‍ നെയ്യോഴിച്ച് ചൂടാക്കി കടുക് ചേര്‍ക്കുക. കടുക് പൊട്ടിതുടങ്ങുമ്പോള്‍ ജീരകം ചേര്‍ക്കുക. ശേഷം ഇത് മാറ്റിവെച്ച കുക്കുമ്പര്‍ മിക്‌സിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം മല്ലിയിലകൊണ്ട് അലങ്കരിച്ചാല്‍ കക്ഡി കോഷിംബീര്‍ റെഡി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു