Section

malabari-logo-mobile

കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി;കുഞ്ഞ് മരിച്ചു

HIGHLIGHTS : The mother jumped into the well with the baby; the baby died

തിരുവന്തപുരം:കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.കുഞ്ഞ് മരിച്ചു. അഭിദേവ്(4)ആണ് മരിച്ചത്. ആറ്റിങ്ങല്‍ മാമം കുന്നുപുറത്ത് രേവതിയില്‍ രമ്യ(30) ആണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. രമ്യ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിസലാണ്.

ഇന്ന് രാവില പത്തമണിയോടെയാണ് വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറിലേക്ക് യുവതി കുഞ്ഞുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. ഇരുവരെയും ആദ്യംവലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. ആശുപത്രയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് രമ്യയുടെ ഭര്‍ത്താവ് രാജേഷിനെ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!