Section

malabari-logo-mobile

400 രൂപയ്ക്ക് ആലപ്പുഴയിൽ ഒരു കിടിലൻ ഉല്ലാസയാത്ര ; കേരള സർക്കാരിൻറെ വേഗ ബോട്ട് …

HIGHLIGHTS : A cool excursion in Alappuzha for Rs 400; Kerala government's speed boat...

ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര600 രൂപ കൊടുത്താൽ ഏസി യിലും യാത്ര ചെയ്യാംഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റും ഉണ്ട് (Total 120). മുൻകൂട്ടി ബുക്ക് ചെയ്ത് വന്നാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ ബുക്ക് ചെയ്യുന്ന ഫോൺ നമ്പർ ഉള്ള വ്യക്തി ബോട്ടിൽ ഉണ്ടായിരിക്കണം.

രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് നേരെ ഫിനിഷിംഗ് പോയിന്റ് വഴി സ്റ്റാർട്ടിംഗ് പോയിന്റും ചുറ്റി വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ബോട്ട് ഒരുമണിക്കൂർ വയ്റ്റിങ് ഉണ്ട്, അവിടെ കയറുന്നതിന് ഒരാൾക്ക് 10.00 ചാർജ്ഏർപ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

1.00 മണിക്ക് അവിടെ എത്തിയ നമുക്ക് നേരത്തെ കുടുംബശ്രീയിലെ ചേച്ചിമാർ ഊണിന് വേണ്ട കൂപ്പൺ തന്നിരിക്കും100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർഎന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും.

കുറച്ച് റെസ്റ്റ് എടുത്ത ശേഷം 2.00 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷ്യമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷ്യമാക്കി പോകും റൂട്ടിൽഅധികം ബോട്ടുകൾ പോകാത്ത റൂട്ടാണ്. കൂടാതെ പലതരം പക്ഷികളെ യാത്രയിൽ കാണുവാൻ സാധിക്കും.

3.15 നോടുകൂടി ആർ ബ്ലോക്കിൽ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക്തിരിക്കും. യാത്രയിൽ ബോട്ടിന്റെ മുൻപിലും പുറകിലും നിൽക്കാനും ഇരുന്ന് യാത്ര ആസ്വദിക്കാനും സാധിക്കും.വൈകിട്ട് 4.00 മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ തിരികെ എത്തിച്ചേരും.

11 മണിക്ക് ആരംഭിച്ച യാത്ര 4 മണിക്ക് തിരികെ എത്തി കൂടാതെ ഇവിടെ നിന്നും ബീച്ചിൽ പോയി ലൈറ്റ്ഹൗസും, ബീച്ചും കണ്ട് സൂര്യാസ്തമയത്തോടൂകൂടി വീട്ടിലേക്ക് മടങ്ങാം.

ഒരു ദിവസം ആലപ്പുഴ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച.

Booking contact:

9400050322

9400050325

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!