മൂന്നിയൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ സ്വര്‍ണാഭരണം ഉള്‍പ്പെടെ  മോഷണം പോയതായി പരാതി

തിരൂരങ്ങാടി: മുന്നിയൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ സ്വര്‍ണാഭരണം ഉള്‍പ്പെടെ ആറേമുക്കാല്‍ പവന്‍ മോഷണം പോയതായി പരാതി. മൂന്നിയൂര്‍ പടിക്കല്‍ ചെക്കളങ്ങര വിട്ടില്‍ സുഹ്‌റാബിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം നാല് ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.45ന് ശബ്ദംകേട്ട് സുഹ്‌റാബി ഉണര്‍ന്നപ്പോള്‍ പര്‍ദ്ദ പോലെ തോന്നിക്കുന്ന വസ്ത്രം ധരിച്ച ഒരാള്‍ അടുക്കള ഭാഗത്തേക്ക് പോകുന്നതായി കണ്ടിരുന്നു. ആദ്യം മകളാകുമെന്ന് കരുതി. പിന്നീട് ലൈറ്റ് ഇട്ടപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്.

ഉറങ്ങിക്കിടക്കുകയായിരുന്ന മക്കളുടെ മുന്ന് പാദസരം, ഒന്നര വയസ്സുള്ള പേരക്കുട്ടിയുടെ ചെയിന്‍, തണ്ട, കൈ ചെയിന്‍ എന്നിവയുള്‍പ്പെടെയാണ് മോഷണം പോയത്. തിരുരങ്ങാടി പൊലിസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top