തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും. ഡോ. കെ ഗിരീഷി(59)നാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
മാനസികപ്രശ്‌നങ്ങളുമായി എത്തിയ കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
നാലു വകുപ്പുകളിലായി 26 വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ നാലുവര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക ഇരയ്ക്ക് നല്‍കണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




