കോഴിക്കോട്: ജില്ലയിലെ പ്രാദേശിക ആഘോഷങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കുന്ന ഫെസ്റ്റിവല്‍ കലണ്ടറിന്റെ ഭാഗമാകാന്‍ അവസരം.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍ കലണ്ടര്‍ തയ്യാറാക്കുന്നത്.
പ്രദേശത്തെ ഉത്സവങ്ങള്‍, എക്‌സ്‌പോകള്‍, മേളകള്‍, മതപരമായ ആഘോഷങ്ങള്‍, കരകൗശല-കലാകായിക, അഗ്രി/ഫ്രൂട്ട്/ഫ്‌ലവര്‍ ഫെസ്റ്റുകള്‍ മറ്റു പൊതു ആഘോഷങ്ങള്‍ എന്നിവയെല്ലാം കലണ്ടറില്‍ ഉള്‍പ്പെടുത്താം. QR കോഡ് സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഫോമില്‍ പൂരിപ്പിച്ച് ഫെസ്റ്റിവല്‍ കലണ്ടറിന്റെ ഭാഗമാകാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




