ചാലിയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വ്യാപാരി മരിച്ചു. ചാലിയം ബീച്ച് കൈതവളപ്പിൽ പലചരക്ക് കച്ചവടം നടത്തുന്ന പറവഞ്ചേരി പാടത്തെ താമസക്കാരനായ പൊക്ലിന്റെകത്ത് അബ്ബാസ് (54) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് പറവഞ്ചേരി പാടത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൽ മറ്റൊരു ഇരു ചക്രവാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അബ്ബാസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിചികിൽസയിലിരിക്കെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്.
മയ്യത്ത് നമസ്ക്കാരം ഇന്ന് വൈ: 5-30 ന് ചാലിയം കണ്ട്റം പള്ളിയിൽ
ആമിനയാണ് ഭാര്യ .മക്കൾ: അബിനാസ്,
ആബിൽ, അനീഷ.സഹോദരങ്ങൾ:
റഹീം, ഷെരീഫ.


