കേരളത്തിലെ കാടുകളില്‍ ആനകളുടെ എണ്ണമെടുക്കാന്‍ ഈ മാസം സെന്‍സസ് നടത്തുമെന്ന് വനം – വന്യജീവിസംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് മുക്കം എം.എം.ഒ.ഒ.എസ്.എ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏപ്രില്‍ 16, 17, 18, 19 തീയതികളിലായാണ് കേരളത്തിലെ മുഴുവന്‍ വനങ്ങളിലും സെന്‍സസ് നടത്തുക.
ഇതേ ദിവസങ്ങളില്‍ കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനങ്ങളിലും സെന്‍സസ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികളെ വെടിവെക്കാന്‍ ലൈസന്‍സ് ഉള്ളവരുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ഇതിന് നേതൃത്വം നല്‍കണം. കാടിനെയും നാടിനെയും ഒരുപോലെ അറിയുന്ന പട്ടിക വര്‍?ഗ വിഭാഗത്തില്‍പെട്ട 500 പേരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നഷ്ടപരിഹാര ഉത്തരവ് കൈമാറി. വനം വകുപ്പമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കാന്‍ സര്‍ക്കാരും വനം വകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 25 പേര്‍ക്കാണ് ഉത്തരവ് കൈമാറിയത്. 7.32 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുക. ഏഴ് പരാതികളാണ് വന സൗഹൃദ സദസില്‍ ലഭിച്ചത്.
ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് ചോലക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഷറഫ് മാസ്റ്റര്‍, ടി പി മാധവന്‍, മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് മോയത്ത്, അലക്‌സ് തോമസ്, മേഴ്‌സി പുളിക്കാട്ട്, ആദര്‍ശ് ജോസഫ്, വി. പി സ്മിത, ഷംലൂലത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, സോഷ്യല്‍ ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. എസ് ദീപ സ്വാഗതവും ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ പി ഇംത്യാസ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




