HIGHLIGHTS : A case was filed against actor Baburaj on the complaint of molesting him by offering him a chance in the film
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതിയില്‍ ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പോലീസ് കേസെടുത്തു. 2019ല്‍ അടിമാലിയില്‍ ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തെ വീട്ടില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതി പരാതി. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത് എന്നും തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു.
സംസ്ഥാന പോലീസ് മേധാവിക്ക് യുവതി ഇ-മെയില്‍ വഴി നല്‍കിയ പരാതി അടിമാലി പോലീസിന് കൈമാറുകയായിരുന്നു. യുവതിയില്‍ നിന്ന് ഫോണ്‍വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു