കാക്കഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ചേലേമ്പ്ര : ദേശീയപാത കാക്കഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സി പ്രമോദിന്റെ കാറാണ് കത്തിനശിച്ചത്. വൈകിട്ട് അഞ്ചരയോടെ കണ്ണൂരിലെ വീട്ടിലേക്ക് പോകാനായി ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ഓടിക്കൊണ്ടിരിക്കേ കരിഞ്ഞ മണംവന്നതോടെ കാര്‍ നിര്‍ത്തി ബോണറ്റ് പൊക്കി നോക്കിയപ്പോള്‍ പുക വരികയായിരുന്നു. ഉടന്‍ കാര്‍ കത്തുകയും ചെയ്തു. നാട്ടുകാരും തൊഴിലാളികളും പിന്നീട് ഫയര്‍ ഫോഴ്‌സും തീയണക്കാന്‍ ശ്രമിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു . ഡോ. പ്രമോദ് മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top