താനൂര്‍: എഞ്ചിന്‍ തകരാറായി കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ താനൂര്‍ ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട സുറൂര്‍ ഇന്‍ബോഡ് വള്ളമാണ് എന്‍ഞ്ചിന്‍ തകരാറായി കടലില്‍ കുടുങ്ങിയത്. പതിനെട്ട് മത്സ്യതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
ഉണ്യാല്‍ പടിഞ്ഞാറ് 10 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് വള്ളം അപകടത്തില്‍ പ്പെട്ടത്. ശക്തമായ കുത്തൊഴുക്കില്‍ പെട്ട വള്ളം പൊന്നാനിയില്‍ വെച്ച് ഫിഷറീസ് വിഭാഗവും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് നടത്തിയ നാലര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.
ചെട്ടിപ്പടി സ്വദേശി ഹാജിയാരകത്ത് അബ്ദുല്‍ ഷുക്കൂരിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍ പെട്ട വള്ളം.
എ.ഡി.എഫ് പൊന്നാനിയുടെ നിര്‍ദേശപ്രകാരം മറൈന്‍ എന്‍ ഫോഴ്‌സ്‌മെന്റ് പൊലീസ് ഋതുല്‍ രാജിന്റെ നേതൃത്വത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരായ അബ്ദുറഹ്‌മാന്‍, നൗഷാദ്, മുസ്തഫ, ഹുസൈന്‍ ഖാദര്‍
സ്രാങ്കുമാരായ നാസര്‍, മുനീര്‍ എന്നിവരാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




