താനൂര്‍ ഹാര്‍ബറില്‍ തോണികള്‍ അപകടത്തില്‍ പെട്ടു; നാല് പേര്‍ക്ക് പരിക്ക്

താനൂര്‍ : ഇന്നലെ രാവിലെ 7 മണിക്ക് താനൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ടു ചെറു തോണികള്‍ അപകടത്തില്‍ പെട്ടു. ഹാര്‍ബറില്‍ നിന്നും ഏകദേശം ഇരുനൂറു മീറ്റര്‍ അകലെ ശക്തമായ തിരമാലയില്‍ പെട്ട് തോണികള്‍ മറിയുകയായിരുന്നു.

മറ്റൊരു വള്ളത്തില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോട്ടില്‍ ശിഹാബ്, ചപ്പാന്റകത്ത് ഹുസൈന്‍, എളാരകത്ത് ത്വാഹ, എളാരകത്ത് ഫിറോസ് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ രണ്ടു പേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും രണ്ടു പേരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടില്‍ ശിഹാബ്, ചുണ്ടന്റെ പുരക്കല്‍ ശിഹാബ് എന്നിവരുടെ ഉടമസ്ഥതിയില്‍ ഉള്ളതാണ് തോണികള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top