തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വിളിച്ച സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് സിപിഎം. ഈ മാസം 26 നു കോഴിക്കോടു നടക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഏതു സംഘടനയുമായും സഹകരിക്കുമെന്നു സിപിഎം വ്യക്തമാക്കി. മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്കു സിപിഎമ്മിനെ ക്ഷണിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചിരുന്നു. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതല്ലെന്നും പി.എം.എ.സലാം പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കോഴിക്കോട്ടു നടത്തിയ പരിപാടിയിലേക്കു ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസടക്കമുള്ള യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ക്ഷണം നിരസിച്ചിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



