Section

malabari-logo-mobile

ഗംഗാനദിയില്‍ 17 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം;ആറുപേരെ കാണാതായി

HIGHLIGHTS : A boat carrying 17 people capsized in the Ganges

പട്‌ന: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തില്‍ ആറുപേരെ കാണാതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഹാറിലെ ബര്‍ഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.

അപകടസമയത്ത് 17 ഭക്തരാണ് ബോട്ടിലുണ്ടായിരുന്നത്. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറു പേരെ കാണാതായതായും 11 പേര്‍ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്.ഡി.ആര്‍.എഫ്. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തിരച്ചില്‍ തുടരുകയാണെന്നും ബര്‍ഹ് എസ്ഡിഎം ശുഭം കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!