പാലക്കാട് അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് കൊല്ലപ്പെട്ടത്.നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. അവശനായ നന്ദകിഷോറിനെ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് അഗളി പൊലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




