പരപ്പനങ്ങാടിയില്‍ 19 വയസുള്ള ഭിന്നശേഷിക്കാരി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; ഭിന്നശേഷി കമ്മീഷണര്‍ കേസെടുത്തു

പരപ്പനങ്ങാടിയില്‍ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ സ്വമേധയാ കേസെടുത്തു.

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഇടപെടല്‍.

ഈ വിഷയത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top