Section

malabari-logo-mobile

തിരൂര്‍ മണ്ഡലത്തില്‍ 144 കോടി രൂപയുടെ കിഫ്ബി പ്രവൃത്തികള്‍ മാര്‍ച്ചില്‍ ആരംഭിക്കും; കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

HIGHLIGHTS : 144 crore KIFB works in Tirur constituency to start in March; Kurukoli Moiteen MLA

തിരൂര്‍ നിയോജകമണ്ഡലത്തിലെ കിഫ്ബി അംഗീകാരം നല്‍കിയ 144 കോടി രൂപയുടെ വിവിധ പദ്ധതികളുടെ പ്രവൃത്തികള്‍ അടുത്ത മാര്‍ച്ച് മാസത്തോടെ ആരംഭിക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമെടുത്തത്.

53.38 കോടിയുടെ തിരുന്നാവായ- തവനൂര്‍ പാലം പ്രവൃത്തി, 10.29 കോടിയുടെ തുഞ്ചന്‍ സ്മാരക ഗവ. കോളജ് കെട്ടിട നിര്‍മാണം, 57.76 കോടിയുടെ പടിഞ്ഞാറക്കര – ഉണ്ണിയാല്‍ തീരദേശ ഹൈവേ പ്രവൃത്തി പൂര്‍ത്തിയാക്കല്‍, മൂന്ന് കോടി രൂപ വീതം ചെലവഴിച്ച് നിര്‍മിക്കുന്ന എഴൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, തിരൂര്‍ ജി.എ.യു.പി. സ്‌കൂള്‍ കെട്ടിടം, പറവണ്ണ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, തിരൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂള്‍ കെട്ടിടം, ആതവനാട് ഗവ. ഹൈസ്‌കൂള്‍ കെട്ടിടം, 3.12 കോടി ചെലവഴിച്ചുള്ള തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, ഒരു കോടി ചെലവഴിക്കുന്ന ബി പി അങ്ങാടി ജി.എം.യു.പി സ്‌കൂള്‍ കെട്ടിടം നിര്‍മാണം എന്നീ പ്രവൃത്തികളാണ് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാര്‍ച്ച് മാസത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് തീരുമാനമെടുത്തത്.

sameeksha-malabarinews

യോഗത്തില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം, അഡീഷണല്‍ സി.ഇ.ഒ സത്യജിത് രാജന്‍, കിഫ്ബിജനറല്‍ മാനേജര്‍ പി.എ ഷൈല, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!