
കോഴിക്കോട്: കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കല്‍ കുളത്തില്‍ 14 കാരന്‍ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാന്‍ വിട അസ്ലമിന്റെ മകന്‍ സഹല്‍ ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കല്‍ കുളത്തില്‍ നീന്താനെത്തിയതായിരുന്നു സഹല്‍. നീന്തുന്നതിനിടയില്‍ മുങ്ങി പോയി.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




