ലെബനനില്‍ വോക്കി ടോക്കി സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : 9 more killed in walkie-talkie explosion in Lebanon

ബെയ്റൂത്ത്: തുടര്‍ച്ചയായ രണ്ടാം ദിവസവും ലെബനോനില്‍ സ്‌ഫോടന പരമ്പര. നിരവധി ഇടങ്ങളില്‍ വോക്കി ടോക്കി യന്ത്രങ്ങള്‍ പൊട്ടിത്തെറിച്ചു. പേജര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലത്തെ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും പൊട്ടിത്തെറി ഉണ്ടായി. ഈ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചത്തിന് പിന്നാലെ ആണ് വോക്കി ടോക്കി സ്ഫോടനങ്ങള്‍.

രണ്ടു ദിവസത്തെ ആക്രമണത്തിലൂടെ ഹിസ്ബുല്ലയുടെ വാര്‍ത്താ വിനിമയ സംവിദാഹണം പാടെ തകര്‍ന്നിട്ടുണ്ട്. ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!