സ്വര്‍ണാഭരണം കവര്‍ന്ന 3 നാടോടി സ്ത്രീകള്‍ റിമാന്‍ഡില്‍

വടകര: ബസ് യാത്രക്കാരിയുടെ സ്വര്‍ണാ ഭരണം കവര്‍ന്ന മൂന്ന് നാടോടി സ്ത്രീകള്‍ റിമാന്‍ഡില്‍. തമിഴ്നാട് ട്രിച്ചി മാരിയമ്മന്‍ കോവില്‍ വെറു വ് കട തെരുവ് സമയപുരം സ്വദേ ശികളായ കറുപ്പായി (47), രാധ (41), മഹാലക്ഷ്മി (34) എന്നിവരെ യാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ ഡ് ചെയ്തു.

ആഗസ്ത് 16നാണ് ചെക്കോട്ടി ബസാറില്‍നിന്ന് വടകരയിലേക്കു ള്ള യാത്രാമധ്യേ കീഴല്‍ സ്വദേശി നിയായ ഇടുചാലില്‍ മീത്തല്‍ ജാ നുവിന്റെ ഒന്നര പവന്‍ സ്വര്‍ണ മാല തട്ടിപ്പറിച്ചത്. വടകര പൊലി സില്‍ പരാതി നല്‍കി.

പ്രതികള്‍ ഒരുമാസത്തിനുശേഷം മറ്റൊരു പി ടിച്ചുപറി കേസില്‍ കണ്ണൂര്‍ പൊലിസിന്റെ പിടിയിലായതോടെയാണ് വടകരയിലെ കേസിനും തുമ്പു ണ്ടായത്. ഈ സമയം പ്രതികള്‍ കണ്ണൂര്‍ വനിതാ ജയിലില്‍ ജുഡീ ഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ജയി ലില്‍വച്ച് അറസ്റ്റ് രേഖപ്പെടുത്തി. വടകര പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ തെളിവെടുപ്പി നെത്തിച്ചശേഷം വീണ്ടും കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top