Section

malabari-logo-mobile

9-ാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58 കാരന്‍ പിടിയില്‍

HIGHLIGHTS : വള്ളിക്കുന്ന്: 9-ാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍

വള്ളിക്കുന്ന്: 9-ാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58 ക്ാരനെ പോലീസ് അയാലുടെ വീട് വളഞ്ഞ് പിടികൂടി. വള്ളിക്കുന്ന് അത്താണിക്കല്‍ കളരിപറമ്പ് വടക്കേ ചോളകത്ത് കുഞ്ഞിമരക്കാരാണ് പിടിയിലായത്.

ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടി സ്‌കൂളില്‍ വെച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിങില്‍ പറഞ്ഞതോടെയാണ് പീഡനക്കാര്യം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി എസ്‌ഐ ശശീധരന്‍ കോഡൂര്‍, എഎസ്‌ഐ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

sameeksha-malabarinews

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ അന്‍വര്‍, വി കെ സീതാ ദേവി, ഇ. രാജകൃഷ്ണന്‍ എന്നിവരാണ് കൗണ്‍സിലിങ് നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!