Section

malabari-logo-mobile

80 ലക്ഷത്തിന്റെ മയക്കുമരുന്നു പിടികൂടിയ കേസില്‍ ലഹരിക്കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയില്‍

HIGHLIGHTS : 80 lakh worth of drug seized, drug gang leader and accomplice arrested

മലപ്പുറം: അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയില്‍. സംഘത്തലവന്‍ കോഴിക്കോട് കൊടുവള്ളി കോടൂര്‍ വീട്ടില്‍ മുഹമ്മദ് റിജാസ് എന്ന കല്ലു റിജാസ് (25) കൂട്ടാളി കൊടുവള്ളി പാലക്കുറ്റി അമിയംപൊയില്‍ മുഹമ്മദ് മുസമ്മില്‍ (24 ) എന്നിവരാണ് പിടിയിലായത്. അഞ്ചു മാസം മുന്‍പ് 80 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നുമായി ലഹരിക്കടത്തു സംഘത്തെ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.

പൊലീസ് അന്വേഷിച്ചു വന്ന ഇവര്‍ കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാാണ് ഇവര്‍ പിടിയിലായത്. ഇതിനിടെ പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്തി രക്ഷപ്പെടാനും ശ്രമമുണ്ടായി. നാല് വര്‍ഷത്തോളമായി ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് നൈജീരിയന്‍ സ്വദേശിയില്‍ നിന്നും നേരിട്ട് ലഹരി മരുന്ന് വാങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് ഇവരുടെ കീഴില്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

sameeksha-malabarinews

നേരത്തേ ഈ കേസില്‍ ഉള്‍പ്പെട്ട അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസിലെ ഡ്രൈവര്‍ അടക്കം ഒമ്പത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലും കര്‍ണാടകയിലുമായി അഞ്ചോളം കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ് , എസ് ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡാന്‍സഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!