HIGHLIGHTS : 8 killed in Kancheepuram fireworks factory fire; 5 in critical condition
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പടക്കനിര്‍മ്മാണശാലയില്‍ തീപിടുത്തം. അപകടത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് മരിച്ചതെന്നാണ് വിവരം.
അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. 25 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമ നരേന്ദ്ര കുമാര്‍ ഒളിവില്‍ പോയരിക്കുകയാണെന്നാണ് വിവരം. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പടക്ക നിര്‍മ്മാണ ശാല ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
അപകടത്തെ തുടര്‍ന്ന് കലക്ടറുള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗ്സ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ സ്ഥലത്തെ തീ നിയന്ത്രണവിധേയമാക്കി.
അതെസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു