Section

malabari-logo-mobile

ഡല്‍ഹി പൊലീസില്‍ 754,7 കോണ്‍സ്റ്റബിള്‍

HIGHLIGHTS : 754,7 Constables in Delhi Police

ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) തസ്തികയിലേക്ക് നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 7547 ഒഴിവുണ്ട്. ഇതില്‍ 2491 ഒഴിവ് സ്ത്രീകള്‍ക്കുള്ളത്.

യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. ഡല്‍ഹി പൊലീസില്‍ ജോലിചെയ്യുന്നവരുടെ മക്കള്‍ക്ക് 11-ാം ക്ലാസ് യോഗ്യത മതി.
പുരുഷന്മാര്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് (മോട്ടോര്‍ സൈക്കിള്‍ കാര്‍) നിര്‍ബന്ധം. പ്രായം: 18- 25. വിധവകള്‍/ വിവാഹമോചിതര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായം 30. സംവരണവിഭാഗത്തിന് നിയമാനുസൃത ഇളവ്. ശാരീരികയോഗ്യത: പുരുഷന്മാര്‍ക്ക് : ഉയരം 170 സെ.മീ. നെഞ്ചളവ് 81-85 സെ.മീ. സ്ത്രീകള്‍ക്ക് ഉയരം 157 സെ.മീ. കാഴ്ച ദൂരക്കാഴ്ച 6/12 (കണ്ണടയില്ലാതെ രണ്ടു കണ്ണിനും) കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്നപാദം, വെരിക്കോസ് വെയിന്‍, നിശാന്ധത എന്നിവ പാടില്ല.

sameeksha-malabarinews

കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരിശോധന, ശാരീരിക പരിശോധന, വൈദ്യപരിശോധന എന്നിവയുണ്ടാവും. എഴു ത്തുപരീക്ഷയ്ക്ക് കര്‍ണാടക – കേരള റീജണില്‍പ്പെട്ട കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാകും. പരീക്ഷ ഡിസംബറില്‍ . ഓണ്‍ലൈനായി അപേ ക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. വിശദവിവരങ്ങള്‍ക്ക് https:ssc.nic.in കാണുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!