Section

malabari-logo-mobile

ലഹരിക്കെതിരെ മലപ്പുറം ജില്ലയില്‍ 750 ‘ചൈല്‍ഡ് അമ്പാസഡര്‍മാര്‍’ ; കുട്ടികള്‍ക്ക് സമഗ്ര കായിക പരിശീലനത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ‘കളിക്കൂട്ടങ്ങള്‍’

HIGHLIGHTS : 750 'Child Ambassadors' in the district against drug addiction

മലപ്പുറം : കായിക രംഗത്തെ സമഗ്ര വളര്‍ച്ചയും ലഹരിക്കെതിരെ യുവതലമുറയുടെ പ്രതിരോധവും ലക്ഷ്യമിട്ടു കൊണ്ട് കുട്ടികള്‍ക്ക് മികച്ച കായിക പരിശീലനം നല്‍കുന്ന ‘കളിക്കൂട്ടങ്ങള്‍’ പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്.

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പഞ്ചായത്ത് തലത്തില്‍ ബാലസഭാംഗങ്ങള്‍ക്ക് കായിക പരിശീലനവും സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണവും ആരോഗ്യ അവബോധ പരിപാടികളും ഉള്‍ക്കൊള്ളുന്ന ശ്രദ്ധേയമായ പദ്ധതി ആരംഭിക്കുന്നത്.

sameeksha-malabarinews

ജില്ലയിലെ 15 ബ്ലോക്ക് തലങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലായി 750 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍ പരിശീലനം. ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന പരിശീലനാര്‍ത്ഥികളെ ജില്ലയില്‍ കുട്ടികള്‍ക്കിടയിലെ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ അംബാസ്സഡര്‍മാരായി നിയോഗിക്കും. ഇവര്‍ ‘ചൈല്‍ഡ് അംബാസ്സഡര്‍’ മാര്‍ എന്നാണ് അറിയപ്പെടുക.
കളിയോടൊപ്പം ആരോഗ്യ പരിശോധന, വ്യായാമമുറകള്‍, നല്ല ഭക്ഷണ ശീലങ്ങള്‍ എന്നിവയും ശീലിപ്പിക്കുന്ന പദ്ധതി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും , കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. കുട്ടികളില്‍ കായിക മുന്നേറ്റത്തിനൊപ്പം മികച്ച സ്വഭാവ രൂപീകരണം കൂടി ലക്ഷ്യമിടുന്ന പദ്ധതി പുതിയ തലമുറയെ കായിക മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനുള്ള ബ?ഹത് പദ്ധതി കൂടിയാണ്.

ഒരു കേന്ദ്രത്തില്‍ 30 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളും ഉള്‍പ്പെടെ 50 കുട്ടികള്‍ക്കായിരിക്കും പരിശീലനം. ഇവര്‍ക്ക് നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റില്‍ ടീമിന് ആവശ്യമായ സ്‌പോര്‍ട്‌സ് സാമഗ്രികള്‍, ഓരോ കുട്ടിക്കുമുള്ള ബൂട്‌സ്, ജേഴ്‌സി തുടങ്ങിയവ ഉള്‍പ്പെടും. 15 കേന്ദ്രങ്ങളിലായി ആകെ 750 കുട്ടികള്‍ പരിശീലന പരിപാടിയുടെ ഭാഗമാകും. ആണ്‍ കുട്ടികള്‍ക്ക് ഫൂട്‌ബോള്‍, പെണ്‍കുട്ടികള്‍ക്ക് ഹാന്‍ഡ് ബോള്‍ എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം. പരിശീലന സ്ഥലങ്ങള്‍, പരിശീലകര്‍ തുടങ്ങിയവ അതാത് ഗ്രാമപ്പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാണ് ഒരുക്കുക. കുട്ടികളുടെ മൊബിലൈസേഷന്‍, ക്യാമ്പ് മോണിട്ടറിംഗ് എന്നിവക്ക് കുടുംബശ്രീ നേതൃത്വം നല്‍കും.

പരിശീലന ക്യാമ്പിന് മുന്നോടിയായി ഒരോ കേന്ദ്രത്തിലും ആരോഗ്യ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ട് കുട്ടികള്‍ക്ക് ഹെല്‍ത്ത്കാര്‍ഡ് നല്‍കും. ഹൈറ്റ്, വെയ്റ്റ്, ബോഡി മാസ് ഇന്‍ഡക്‌സ് തുടങ്ങിയ പരിശോധനകള്‍ ആരോഗ്യ നിര്‍ണ്ണയ ക്യാമ്പില്‍ സജ്ജീകരിക്കും.

3 മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പുകള്‍ ഈ മാസം തന്നെ ആരംഭിക്കും. പരീക്ഷ ക്കാലമായതിനാല്‍ മാര്‍ച്ച് മാസം ക്യാമ്പ് നിര്‍ത്തി വെച്ച് മദ്ധ്യവേനലവധിക്കാലത്ത് പുനരാരംഭിക്കുന്നത്തിനും പദ്ധതിയുടെ ഭാഗമായി രൂപീകൃതമാകുന്ന ടീമുകളെ ഉള്‍പ്പെടുത്തി ക്കൊണ്ട് ജില്ലാതല ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

പദ്ധതി സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിനും അന്തിമ രൂപം കാണുന്നതിനുമായി ബന്ധപ്പെട്ട 15 ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റുമാരുടെയും സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍മാരുടെയും യോഗം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് പ്രസിഡന്റ് എം. കെ. റഫീഖ, അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!