പോക്‌സോ കേസില്‍ 73കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. പയ്യടിമേത്തല്‍ സ്വദേശി വളപ്പില്‍ വീട്ടില്‍ ചേക്കു (73)വിനെയാണ് പന്തീരാങ്കാവ് പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന എട്ടുവയസുള്ള കൂട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പയ്യടിമേത്തലി ലുള്ള കച്ചവടസ്ഥാപനത്തിലുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്‌ഐ പ്രശാന്ത്, എസ് സിപിഒ രഞ്ജിത്ത് പ്രസാദ് എന്നിവര്‍ ചേര്‍ന്നണ് ചേക്കുവിനെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top