തൃശൂര്‍ പൂരം ഇന്ന്, കുടമാറ്റം വൈകിട്ട് 5.30ന്; വെടിക്കെട്ട് നാളെ പുലര്‍ച്ചെ 3ന്

തൃശ്ശൂര്‍: ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതി-ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റുന്നതിനാല്‍ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്.

കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിക്കും. പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. നാളെ പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരിക്കും വെടിക്കെട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top