കോഴിക്കോട് : മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് (19), പൊക്കുന്ന് സ്വദേശി വി സി അക്ഷയ് കുമാര്‍ (20), ചക്കുംകടവ് സ്വദേശി മുഹമ്മദ് ശിഹാല്‍ (20), ഈങ്ങാപ്പുഴ സ്വദേശി പി കെ സഫ്‌നാസ് (32), തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിസ്വാന്‍ (29), കക്കോടി സ്വദേശി സാദിഖ് (28), കാസര്‍കോട് സ്വദേശി ഒ ടി ഷാഹിര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
ബൈക്ക് മോഷണക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാരനെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മലപ്പുറം സ്വദേശിയുടെ ബൈക്ക് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം പരിസരത്തുനിന്നാണ് കളവ് പോയത്. മെഡിക്കല്‍ കോളേജ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കാണാതായ ബൈക്കുമായെത്തിയ പ്രതികള്‍ കൊടുവള്ളിയിലെ മൊബൈല്‍ ഫോണ്‍ കടയില്‍ മോഷണം നടത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി തായിഫ് പൊലീസ് ഡ്രൈവര്‍ സന്ദീപിനെ കത്തികൊണ്ട് കുത്തി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് മോഷ്ടിച്ച ബൈക്ക് സഹിതം മാനാഞ്ചിറക്കടുത്തുള്ള കോംട്രസ്റ്റിന്റെ കാട് മൂടിക്കിടക്കുന്ന കെട്ടിടത്തിലെ ഒളിത്താവളത്തില്‍നിന്ന് സാഹസികമായി പിടികൂടി. ഈ സമയം ഒളിത്താവളത്തില്‍നിന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്ന മറ്റുള്ളവരും അറസ്റ്റിലായി.
ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ ഇ ബൈജുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് പ്രതികളുടെ നീക്കം നിരീക്ഷിച്ചാണ് വലവിരിച്ചത്. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമീഷണര്‍ കെ സുദര്‍ശന്റെ കീഴില്‍ മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ എസ്ഐ ആര്‍ രാധാകൃഷ്ണന്‍, സിപിഒമാരായ സന്ദീപ്, പ്രജീഷ്, ബിജേഷ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് എസ്‌ഐ ഒ മോഹന്‍ദാസ്, എസ്സിപിഒമാരായ ശ്രീജിത്ത് പടിയാത്ത്, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ കെ അര്‍ജുന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




