പരപ്പനങ്ങാടി: പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് 6000 കുടുംബങ്ങള്‍ക്ക് ജൈവ പച്ചക്കറി വിത്തുകള്‍ നല്‍കുന്നു. വര്‍ഷകാലം കഴിഞ്ഞാലുടന്‍ വിത്തുകള്‍ വിതരണം ചെയ്യും. ജൈവ പച്ചക്കറി കൃഷി വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് വിത്ത് വിതരണം. ഇതിനായി മൂന്ന് ലക്ഷം പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. കുടുംബശ്രീ മുഖേനയാണ് ജൈവ അടുക്കള കൃഷിയ്ക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പഞ്ചായത്തിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കൃഷി ഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു പറഞ്ഞു. കഴിഞ്ഞ തവണയും മൂന്ന് ലക്ഷം ചെലവില്‍ 6000 കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് സൗജന്യമായി ജൈവ പച്ചക്കറി വിത്തുകള്‍ നല്‍കിയിരുന്നു.




