Section

malabari-logo-mobile

മാതൃകയായി ‘എന്റെ മലയാളം’ പദ്ധതി

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ലയിലെ സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ മുന്‍നിരയിലെത്തിക്കാനുള്ള ‘എന്റെ മലയാളം’ പദ്ധതിയ്ക്ക് തുടക്കം. ‘എല്ലാവര്‍ക്കും പങ്കാളിത്തം, എല്ലാവര്‍ക്കും പഠന നേട്ടം’ എന്ന ലക്ഷ്യത്തോടെ ഡയറ്റിന്റെ നേതൃത്വത്തില്‍ ജിഎല്‍പി സ്‌കൂളിലാണ് തുടക്കമായത്. മൂന്ന്, നാല് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം. പരപ്പനങ്ങാടി ഉപജില്ലയില്‍ തിരൂരങ്ങാടി ജിഎല്‍പിഎസ്, വള്ളിക്കുന്ന് ജിഎല്‍പിഎസ്, ആനപ്പടി ജിഎല്‍പിഎസ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 26 സ്‌കൂളുകളില്‍ ഇത്തരത്തില്‍ ‘എന്റെ മലയാളം’ പദ്ധതി നടപ്പാക്കുന്നുണ്ട്. തിരൂരങ്ങാടി ജിഎല്‍പിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി അഹമ്മദ്കുട്ടിഹാജി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി ടി പി റുഖിയ അധ്യക്ഷയായി. ഡയറ്റ് ഫാക്കല്‍റ്റി ഹസ്സന്‍, റ്റി പി രവീന്ദ്രന്‍, പി എം ഹംസ, റ്റി കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്, സ്‌കൂള്‍ പി റ്റി എ, എസ്എസ്എ, ഡയറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. നടപ്പാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!