HIGHLIGHTS : 59 dead after boat carrying refugees capsizes in Italy
ഇറ്റാലിയന്‍ തീരദേശ നഗരമായ കാലാബ്രിയയിലെ ക്രോട്ടോണില്‍ കുടിയേറ്റക്കാരും അഭയാര്‍ഥികളും സഞ്ചരിച്ച ബോട്ട് മുങ്ങി 12 കുട്ടികളടക്കം 59 പേര്‍ മരിച്ചു.
അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മറ്റ് നിരവധി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുമായി ദിവസങ്ങള്‍ക്ക് മുമ്പ് തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ കാലാബ്രിയയുടെ കിഴക്കന്‍ തീരത്തെ കടല്‍ത്തീര റിസോര്‍ട്ടായ സ്റ്റെക്കാറ്റോ ഡി കുട്രോയ്ക്ക് സമീപം കൊടുങ്കാറ്റുള്ള കാലാവസ്ഥയില്‍ ഞായറാഴ്ച തകരുകയായിരുന്നു.

എണ്‍പത്തിയൊന്ന് പേര്‍ രക്ഷപ്പെട്ടതായും ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉള്‍പ്പെടെ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ബോട്ടില്‍ 150 ഓളം പേര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
അതെസമയം അനധികൃതമായി അഭയാര്‍ത്ഥികളെ എത്തിക്കുന്നതു കര്‍ശനമായി തടയുമെന്ന് ഇറ്റലി ആഭ്യന്തരമന്ത്രി വ്യക്തമാക്കി.