Section

malabari-logo-mobile

നിലമ്പൂരില്‍ ഒരുകുടുംബത്തിലെ 5 പേര്‍ ഒഴുക്കില്‍പ്പെട്ടു;2 പേരെ കാണാതായി

HIGHLIGHTS : 5 members of a family were swept away in the river at Pookottumpadam Amarambalam

മലപ്പുറം: പൂക്കോട്ടുംപാടം അമരമ്പലത്ത് ഒരു കുടുംബത്തിലെ 5 പേര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ മുത്തശിയും 12 വയസുകാരിയും ഒഴുക്കില്‍പ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചേ 3 മണിയോടെയാണ് സംഭവം . അമരമ്പലം സൗത്ത് ശിവക്ഷേത്രത്തിനു മുന്‍ വശത്തെ ബലിക്കാവില്‍ നിന്നാണ് കുതിരപ്പുഴയില്‍ ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഒരു കുടുബത്തിലെ മാതാവ് സന്ധ്യ മുത്തശി ശുശീല(60), 12വയസുള്ള രണ്ട് ഇരട്ടക്കുട്ടികളായ ജയശ്രീ , അനുശ്രീ , ഇവരുടെ അനിയന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ സന്ധ്യയും ജയശ്രീയും ഇവര്‍ക്ക് താഴെയുള്ള ആണ്‍കുട്ടിയും രക്ഷപ്പെട്ടു.

sameeksha-malabarinews

60 വയസുള്ള മുത്തശി സുശീലയും അനുശ്രീയുമാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കായാണ് ഇആര്‍ഇ ഉം ഫയര്‍ഫോഴ്‌സും , ട്രോമാ കെയറും തെരച്ചില്‍ നടത്തുകയാണ്. പൂക്കോട്ടുംപാടം പോലീസും സ്ഥലത്തുണ്ട്. ഇവര്‍ തൊട്ടടുത്തുള്ള വാടക ക്വോട്ടേഴ്‌സിലാണ് താമസം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!