കനത്ത മഴയില്‍ കടലുണ്ടിയില്‍ മരം കടപുഴകിവീണ് വീടിന് നാശനഷ്ടം

കടലുണ്ടി:കനത്ത മഴയില്‍ കടലുണ്ടിയില്‍ വീട്ടുമറ്റത്തെ മരം കടപുഴകി വീണ് നാശനഷ്ടം. മരം വീണ് വീടിന്റെ ടെറസില്‍ പൊട്ടലുണ്ടാവുകയും മുന്‍വശത്തെ പര്‍ഗോള തകരുകയും ഗേറ്റും മതിലും പൊളിയുകയും ചെയ്തു.

സെയ്താമാക്കാന്റകത്ത് മുഹമ്മദ് റാജിഫിന്റെ വീട്ടുമുറ്റത്തെ മാവാണ് കാറ്റില്‍ മറിഞ്ഞുവീണത്. ഇന്ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം ഉണ്ടായത്.

കടലുണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം മുറിഞ്ഞ് ഇലക്ട്രിക്ക് പോസ്റ്റും ലൈനുകളും പൊട്ടുകയും ചെയ്തിരുന്നു. ഇവിടെ മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top