5 മന്ത്രിമാരില്‍ മൂന്ന് ഡിഎംകെ മന്ത്രിമാര്‍ രാജിവെച്ചു; ഡിഎംകെയില്‍ ഭിന്നത.

ദില്ലി: ശ്രീലങ്കന്‍ വിഷയത്തിലെ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച ഡിഎംകെ മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജികത്ത് നല്‍കി. എന്നാല്‍ അഴഗിരിയും, നെപ്പോളിയനും രാജിവെക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ രാജികാര്യത്തില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ് ജഗത് രക്ഷകന്‍, എസ് ഗാന്ധി സെല്‍വന്‍, എസ്എസ് പളനി മാണിക്യം എന്നിവരാണ് രാജി നല്‍കിയത്.

ഡിഎംകെയിലെ ഭിന്നതയാണ് രണ്ട് മന്ത്രിമാരെ രാജികാര്യത്തില്‍ നിന്നും പിന്‍വലിച്ചതെന്നാണ് അറിയുന്നത്. എന്നാല്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കുന്ന തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കരുണാനിധി വ്യക്തമാക്കി.

ശ്രീലങ്കക്കെതിരായ പ്രമേയം ശക്തമായിരിക്കണമെന്നും ഇന്ത്യ അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഭേദഗതികള്‍ നിര്‍ദ്ദേശിക്കുമെന്നും കേന്ദ്രമന്ത്രി പി ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ഭേദഗതിക്കായുള്ള ചര്‍ച്ച നടന്നു വരികയാണ്. വെള്ളിയാഴ്ച അനുകൂല തീരുമാനമുണ്ടായാല്‍ യുപിഎ വീണ്ടും പിന്‍തുണക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top