Section

malabari-logo-mobile

റേഷനരി മറിച്ചുവില്‍ക്കല്‍ ; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

HIGHLIGHTS : തിരു: റേഷനരി മറിച്ചു വില്‍പ്പന നടത്തിയെന്ന ആരോപണം

തിരു: റേഷനരി മറിച്ചു വില്‍പ്പന നടത്തിയെന്ന ആരോപണം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഐ അംഗമായ വി.എസ് സുനില്‍ കുമാറാണ് നോട്ടീസ് നല്‍കിയത്.

ബിപിഎല്‍ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1,32,000 ടണ്‍ അരി 54,000 ടണ്‍ ഗോതമ്പും കരിഞ്ചന്തയിലൂടെ വിറ്റഴിച്ചു എന്നാണ് ആരോപണം. ഇതോടെ അഴിമതി നടത്താനുള്ള വകുപ്പ് മാത്രമായി സിവില്‍ സപ്ലൈസ് മാറിയിരിക്കുകയാണെന്ന് സുനില്‍ കുമാര്‍ വ്യക്തമാക്കി.

sameeksha-malabarinews

പ്രതിപക്ഷം ഭാവനയില്‍ നിന്നാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും സ്വപ്നലോകത്താണ് പ്രതിപക്ഷം വസിക്കുന്നതെന്നും അതുകൊണ്ട് ഈ ആരോപണത്തിനൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി അനൂപ് ജേക്കബ് ഇതിനോട് പ്രതികരിച്ചു.

അരി വിഹിതം ഒരിക്കലും നഷ്ടപ്പെടുകയില്ലെന്നും കൂടുതല്‍ അരി വിഹിതം കേരളത്തിന് ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ ഈ മറുപടിയെ തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!