കായിക മേഖലയില്‍ 4000 കോടിയുടെ വികസനം: മന്ത്രി വി. അബ്ദുറഹിമാന്‍

കായിക മേഖലയില്‍ 4000 കോടിയുടെ അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പിലാക്കിയതായി മന്ത്രി വി. അബ്ദുറഹിമാന്‍. ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തയ്യാറാക്കിയ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ച തുകയുടെ അത്രയും തന്നെ കായിക മേഖലയിലും ചെലവഴിച്ചിട്ടുണ്ട്. ഒഴൂര്‍ പഞ്ചായത്തില്‍ മാത്രം രണ്ട് ഓപ്പണ്‍ ജിമ്മുകളാണ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.

കളിയാണ് ലഹരിയെന്ന് ബോധ്യപ്പെടുത്തി യുവാക്കളെ കളിക്കളങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.

ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങല്‍ അധ്യക്ഷനായി. എ.പി.എം മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജലീല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌കര്‍ കോറാട്, പഞ്ചായത്ത് അംഗങ്ങളായ നോവല്‍ മുഹമ്മദ്, കെ.വി. നബീല, കെ.ടി.എസ് ബാബു, കെ. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന പാലേരി സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹനീഫ ചെറുകര നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top